പക്ഷേ, നമുക്കുമുന്നിൽ ഇപ്പോഴും വാക്കുകളുണ്ട്. അഗാധമായ പ്രതിസന്ധികളെ അഭിമുഖീകരിച്ച് വേദനയുടെ കൊടും സാഗരങ്ങൾ താണ്ടി മഹാഗുരുക്കന്മാർ പകർന്നുതന്ന സ്നേഹകാരുണ്യങ്ങളുടെ ഒരിടം. നാം പരസ്പരം കൈകോർക്കുമ്പോൾ ഉലയിലൂതും പോലെ നമുക്കുമുന്നിൽ പുതിയ വഴിത്താരകൾ തെളിഞ്ഞുതുടങ്ങുന്നു. സ്നേഹകാരുണ്യങ്ങളുടെ തീച്ചൂടു കൊണ്ടാണ് ഈ കൊറോണക്കാലത്തെയും നാം നേരിടുക