രോഗാതുരതയിൽ ഒരാർദ്ര സ്വാന്തനം

 നമുക്ക് ചുറ്റുമുള്ള ആയിരക്കണക്കിന് രോഗികളിൽ പലരും വേണ്ടത്ര പണമില്ലാത്തതിന്റെ പേരിൽ മരുന്ന് കഴിക്കാത്തവരും മരുന്നിനുവേണ്ടി കഷ്ടപ്പെടുന്ന വരുമാണ് എന്ന് നമുക്കറിയാം. മരണം തങ്ങൾക്കരികിലേക്ക് അകാലത്തിൽ നിശബ്ദമായി നടന്നെത്തുമ്പോൾ അതിനെ തടഞ്ഞുനിർത്താൻ വേണ്ട മരുന്നിന് പണമില്ലെന്ന അവസ്ഥ എത്രയോ ഹൃദയഭേദകമാണ്. സഹനങ്ങളുടെ ആ ജീവിതങ്ങളെ തൊട്ടറിഞ്ഞ് അവർക്കുമുന്നിൽ ഒരാർദ്ര സാന്ത്വനത്തിന്റെ തണൽ പൊഴിക്കുന്നതിന് നമുക്കേവർക്കും ബാധ്യതയുണ്ട് എന്ന് ഞങ്ങൾ കരുതുന്നു. നിരാലംബരും അർഹരുമായ രോഗികൾക്ക് അവർക്കുവേണ്ട മരുന്ന് പൂർണ്ണമായും സൗജന്യമായി നൽകുന്ന ‘ആർദ്രം’ പദ്ധതിയിലേക്ക് ഹൃദയകാരുണ്യമുള്ള മുഴുവൻ മനുഷ്യരുടേയും പങ്കാളിത്തം ഞങ്ങൾ അഭ്യർത്ഥിക്കുന്നു. നമുക്കു ചുറ്റു പാടുമുള്ള ദുരിതമനുഭവിക്കുന്ന രോഗികളുടെ കൈപിടിക്കുക എന്ന മഹാകാരുണ്യത്തിന്റെ വഴിയിൽ ഞങ്ങളോടൊപ്പം തോളോടുതോൾ ചേർന്ന് ഒരുപാട് പേരു ണ്ടെന്ന അറിവിനുമുന്നിൽ ഞങ്ങൾ ശിരസ്സ് നമിക്കുന്നു.

                  ഒരു രോഗിയുടെ നിസ്സഹായാവസ്ഥയിൽ പ്രതീക്ഷയുടെ ഒരു ചെറുവെട്ടം കൊളുത്താൻ കഴിയുന്നവനാണ് യഥാർത്ഥ മനുഷ്യ സ്നേഹി. മാനവസേ മാധവസേവ തന്നെയെന്ന് ഭാരതീയ തത്വ ചിന്തയെ ജീവിതത്തിൽ പകർത്തുന്നു. ഓരോരുത്തരും ഓരോ ജീവനെത്തന്നെയാണ് ഏറ്റെടുക്കുന്നത്. ഈ ദർശനമാണ് “ആർദ്രം”ത്തിനു പിറകിലെ ചാലക ശക്തി

                      “ആർദ്രം” പദ്ധതിയിലൂടെ നടപ്പാക്കിവരുന്ന കാരുണ്യ പ്രവർത്തനങ്ങളിൽ സന്മനസ്സും സേവന തല്പരതയുമുള്ള ഏതൊരു മനുഷ്യ സ്നേഹിക്കും പങ്കാളിയാകാം. അർഹരായ രോഗികൾക്ക് അവർ ക്കാവശ്യമുള്ളത്രയും കാലം തീർത്തും സൗജന്യമായാണ് മരുന്നു നൽകിവരുന്നത് പൊതുജന പങ്കാളിത്തത്തോടെ തീർത്തും സുതാര്യ മായി നടപ്പാക്കുന്ന ഈ പദ്ധതിയുടെ പ്രവർത്തനങ്ങൾ സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാണ്.

      അർഹരായ രോഗികളെ കണ്ടെത്തി അവർക്ക് ആവശ്യമായ കാലത്തേക്ക് മരുന്ന് സൗജന്യമായി നൽകുന്നതാണ് പദ്ധതി. ഇരിങ്ങാലക്കുട സോഷ്യൽ വെൽഫെയർ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന നീതി മെഡിക്കൽ ഷോപ്പുകളിൽ നിന്നാണ് മരുന്ന് വിതരണം ചെയ്യുക.  മെഡി ക്കൽ ഷോപ്പുകളിൽ നിന്നുള്ള ലാഭം ആർദ്രം പദ്ധതിയിലേക്കാണ് വന്നുചേരുന്നത്

     

സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന നീതി മെഡിക്കൽ ഷോപ്പുകളിൽ നിന്നാണ് മരുന്ന് വിതരണം ചെയ്യുക.  മെഡി ക്കൽ ഷോപ്പുകളിൽ നിന്നുള്ള ലാഭം ആർദ്രം പദ്ധതിയിലേക്കാണ് വന്നുചേരുന്നത്

     ഒരു നിമിഷം കൊണ്ട് ജീവിതം ഇരുളടഞ്ഞുവെന്ന് വിചാരിക്കുന്ന നിരാലംബനായ മനുഷ്യന്റെ ജീവിതത്തിലേക്ക് മഹാകാരുണ്യത്തിന്റെ ഉറവുമായി ഒരു സഹക രണ പ്രസ്ഥാനത്തിന്റെ കൈത്താങ്ങ്. ആർദ്രം കേരളത്തിൽ ഒരിടത്തും ഇതുവരെ നടപ്പിലാക്കപ്പെടാത്ത പദ്ധതിയാണ്. ഇരിങ്ങാലക്കുടയെ സംബന്ധിച്ചിട ത്തോളം ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഏറ്റവും ഉദാത്തമായ മാതൃകകളിലൊന്നാണ് ആർദ്രം.

ലീഡറുടെ പ്രിയപുത്രി ബഹു. കെ.പി.സി.സി. ജനവൽ സെക്രട്ടറിയുമായ ശ്രീമതി പത്മജ വേണുഗോപാലിനെ ആർദ്രം പദ്ധതിയിൽ അംഗമായി ചേർക്കുന്നു.

 

        പിറവിയ്ക്കും മരണത്തിനും ഇടയിലുള്ള ഒരു ചെറിയ ഇടവേളയിൽ നാം ആർക്കുവേണ്ടിയാണ് ജീവിക്കുന്നത് എന്നത് ഒരു ജീവിതത്തെ സംബന്ധിച്ചിട ത്തോളം പ്രാധാന്യമുള്ളതാണ്. നമുക്ക് ചുറ്റുമുള്ള ലോകത്തിലെ കൊടുംദുഃഖ ങ്ങളുടെ കണ്ണീരുറവകളിൽ നനഞ്ഞ് പോയവരാണ് നമുക്കുവേണ്ടി ഏതാനും പ്രകാശച്ചീളുകൾ ബാക്കിയാക്കിയത്. ബുദ്ധനും ക്രിസ്തുവും നബിയും ഗാന്ധിയും നമ്മെ ചിലത് ഓർമ്മപ്പെടുത്തുന്നു. ലോകത്തിന്റെ ഏതൊക്കെയോ കോണുകളിൽ വെളിച്ചത്തിന്റെ നിലാവ് വീഴ്ത്തുന്ന മഹാത്മാക്കളെ ഞങ്ങൾ നമിക്കുന്നു. കരുണയാണ് ഏറ്റവും വലിയ ദർശനം എന്ന് പഠിപ്പിച്ച മഹാഗുരു ക്കന്മാർക്ക് മുന്നിൽ ഞങ്ങൾ ശിരസ്സ് നമിക്കുന്നു.

നമ്മുടെ യാത്ര തുടരുകയാണ്. ഇനിയെത്രയോ കാതം നമുക്ക് ഈ യാത്ര തുടരേണ്ടതുണ്ട്. വിശ്വാസത്തിന്റെയും സഹകരണത്തിന്റേയും സാമൂഹ്യ പ്രതിബദ്ധതയുടേയും വഴികളിൽ വലിയ സ്വപ്നങ്ങൾ നമ്മെ കാത്തിരിപ്പുണ്ട്. ആ സ്വപ്നങ്ങളുടെ സഫലീകരണമാകട്ടെ നമ്മുടെ ലക്ഷ്യം. നിങ്ങൾക്ക് സാധിക്കുമെങ്കിൽ ഈ പദ്ധതിയിൽ അംഗമായി ചേരുവാൻ ഞങ്ങൾ അഭ്യർത്ഥി ക്കുന്നു

bloxstrap
codex executor
delta executor
guys01
Delta executor
Vega X executor
Wave executor
Spotify Premium apk
spotify downloader
beetv
dofu sports
inat tv
inat tv
inatbox
solara executor
cricfy tv
arceus x windows
ro-exec
hydrogen executor
tvmix apk
lunar executor